എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ഡെപ്യൂട്ടി ഡയറക്‌ടറ പി. രാധാകൃഷ്‌ണനെ ചെൈന്നയിലേക്കു മാറ്റിയതു കേസിന്റെ വിചാരണ കേളരത്തില്‍നിന്നു മാറ്റാനുള്ള സാധ്യത മുന്നില്‍കണ്ട്‌

0

നയതന്ത്രസ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസ്‌ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) ഡെപ്യൂട്ടി ഡയറക്‌ടറ പി. രാധാകൃഷ്‌ണനെ ചെൈന്നയിലേക്കു മാറ്റിയതു കേസിന്റെ വിചാരണ കേളരത്തില്‍നിന്നു മാറ്റാനുള്ള സാധ്യത മുന്നില്‍കണ്ട്‌. വിചാരണ ബംഗ്ലുരുവിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട്‌ ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്‌. കൊച്ചിയിലെ കോടതിയില്‍നിന്നു വിചാരണ ബംഗ്ലുരുവിലേക്കു മാറ്റുന്നതിനെ എം. ശിവശങ്കര്‍ ഉള്‍പ്പെടെ പ്രതികളില്‍ ചിലര്‍ എതിര്‍ക്കുമെന്നു ഉറപ്പാണ്‌.
സംസ്‌ഥാന സര്‍ക്കാരും ഇ.ഡിയുടെ ഹര്‍ജിയെ എതിര്‍ക്കാനാണു സാധ്യത. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തിലേക്കു വിചാരണ മാറ്റുന്നതിനു പിന്നില്‍ രാഷ്‌ട്രീയ താല്‍പര്യമുണ്ടെന്നാണു സര്‍ക്കാരിന്റെ വാദം. അതിനാല്‍, മറ്റൊരു അയല്‍ സംസ്‌ഥാനമായ തമിഴ്‌നാട്ടിലേക്കു കേസ്‌ മാറ്റാന്‍ സാധ്യത കൂടുതലാണ്‌. കേസ്‌ മാറ്റേണ്ടി വരുമെന്നു ഇ.ഡിയ്‌ക്കു സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനായാല്‍, ചെൈന്നയിലേക്കു മാറ്റുന്നതിനെ പ്രതികളും സര്‍ക്കാരും അനുകൂലിച്ചേക്കും. ഇതു മുന്നില്‍ക്കണ്ടാണു അന്വേഷണ ഉദ്യോഗസ്‌ഥനെ തന്നെ ചെൈന്നയിലേക്കു മാറ്റിയിരിക്കുന്നത്‌. കേസ്‌ മറ്റൊരു കോടതിയിലേ്‌ക്കു മാറ്റുന്ന പക്ഷം കേസിലെ എല്ലാ തുടര്‍നടപടികളും അങ്ങോട്ടു മാറും. തുടരന്വേഷണം ഉള്‍പ്പെടെ മേല്‍നോട്ടവും ഈ കോടതിയ്‌ക്കാവും. അതേസമയം, അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതോടെ കോടതി മാറ്റണമെന്ന ആവശ്യത്തില്‍ കഴമ്പില്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിക്കും.
കേസില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അനധികൃതമായി ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഇ.ഡി. കോടതി മാറ്റം ആവശ്യപ്പെടുന്നത്‌. പി. രാധാകൃഷ്‌ണനെതിരേ പോലീസ്‌ കേസെടുത്തതാണു അതിലൊന്നായി ചൂണ്ടിക്കാട്ടിയിരുന്നത്‌. എന്നാല്‍, ഉദ്യോഗസ്‌ഥനെ മാറ്റിയതിലൂടെ ഈ വാദത്തിനു പ്രസക്‌തിയില്ലെന്നും സര്‍ക്കാര്‍ ഉന്നയിക്കും.
വിചാരണകോടതി ചെൈന്നയിലേക്കു മാറിയാല്‍, അവിടെ രാധാകൃഷ്‌ണന്റെ പരിചയം ഇ.ഡിയ്‌ക്കു പ്രയോജനമാകും. കൊച്ചി യൂണിറ്റില്‍ രാധാകൃഷ്‌ണനു പകരം കേസിനു പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ അടുത്താഴ്‌ചയോടെ നിയമിക്കും.
പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പ്രകാരം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരേ അന്വേഷണം വേണന്നൊണു ഇ.ഡി. കേന്ദ്ര ഡയറക്‌ടറേറ്റിന്റെ നിലപാട്‌. ഉന്നതര്‍ക്കെതിരേയുള്ള അന്വേഷണവേളയില്‍ മലയാളികളായ ഉദ്യോഗസ്‌ഥര്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി. കണക്കുകൂട്ടുന്നു. അതിനാല്‍, സ്വര്‍ണക്കടത്തു തുടരന്വേഷണത്തില്‍ ഇനി കൊച്ചി യൂണിറ്റിലെ തന്നെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്‌ഥനു ചുമതല നല്‍കാനാണു സാധ്യത.

Leave a Reply