ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിൽ തീപ്പിടിത്തം; 41മരണം

0

കൈറോ: ഈജിപ്തിലെ കോപ്റ്റിക് ചർച്ചിലുണ്ടായ തീപ്പിടിത്തത്തിൽ 41 പേർ മരിച്ചു. 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഷോർട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് നിഗമനം. ഇംബാബയിലെ അബു സിഫീൻ പള്ളിയിലാണ് തീപ്പിടത്തമുണ്ടായത്.
ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥന നടക്കുമ്പോഴാണ് തീപടർന്നത്. വിവരമറിഞ്ഞയുടൻ 55 ഓളം അഗ്നിശമന വാഹനങ്ങൾ പള്ളിയിലെത്തി. തീപ്പിടിത്തത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി അനുശോചിച്ചു. ഈജിപ്തിൽ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ് ക്രിസ്ത്യൻ മതവിഭാഗങ്ങൾ. 

Leave a Reply