ഇഡി അധികാരങ്ങൾ ശരിവച്ച ഹർജി പുനഃപരിശോധിക്കും

0


ന്യൂഡൽഹി: ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച ഉത്തരവ് ഭാഗികമായി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഡി ത​യാ​റാ​ക്കു​ന്ന പ്ര​ഥ​മവി​വ​ര റി​പ്പോ​ർ​ട്ട് ആ​രോ​പ​ണം നേ​രി​ടു​ന്ന വ്യ​ക്തി​ക്കോ പ്ര​തി​ക്കോ ന​ൽ​കേ​ണ്ട​തി​ല്ല, ആ​രോ​പ​ണ വി​ധേ​യ​ന​ല്ല എ​ന്നു തെ​ളി​യി​ക്കേ​ണ്ട​ത് കേ​സ് നേ​രി​ടു​ന്ന വ്യ​ക്തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് തു​ട​ങ്ങി​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളാ​കും പു​നഃ​പ​രി​ശോ​ധി​ക്കു​ക. കോ​ണ്‍ഗ്ര​സ് നേ​താ​വ് കാ​ർ​ത്തി ചി​ദം​ബ​രം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നി​ല​പാ​ട്.

ക​ള്ള​പ്പ​ണ​മോ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലോ ത​ട​യു​ന്ന​തി​നെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​യ്ക്കു​ന്ന​താ​യും കോ​ട​തി അ​റി​യി​ച്ചു. കേ​സ് നാ​ലാ​ഴ്ച​യ്ക്കുശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Leave a Reply