കള്ളപ്പണം വെളുപ്പിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഡൽഹിയിലെ നാഷനൽ ഹെറാൾഡ് ഓഫിസ് ഇഡി സീൽ ചെയ്തു

0

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഡൽഹിയിലെ നാഷനൽ ഹെറാൾഡ് ഓഫിസ് ഇഡി സീൽ ചെയ്തു.എൻഫോഴ്‌സമെന്റ് അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥാപനം തുറക്കരുതെന്നും നിർദേശം നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു . ഏജൻസിയുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥാപനങ്ങൾ തുറക്കരുതെന്ന് അന്വേഷണ ഏജൻസി നിർദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ഇഡിയുടെ നടപടിക്ക് പിന്നാലെ കോൺഗ്രസ് ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥർ ഓഫീസ് അടച്ചുപൂട്ടി സീൽ ചെയ്തത്. ഇന്നലെ നടന്ന റെയ്ഡിന് തുടർച്ചയായാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി. ഇ ഡിയുടെ മുൻകൂർ അനുമതിയില്ലാതെ ഇനി ഈ ഓഫീസിൽ ആർക്കും പ്രവേശിക്കാനാകില്ല.നാഷണൽ ഹെറാൽഡ് പത്രം അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇ‍ഡിയുടെ കണ്ടെത്തൽ.

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോ​ഗിക്കുകയാണെന്നും കോൺ​ഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു.

യംഗ് ഇന്ത്യൻ ഓഫീസ് തൽക്കാലത്തേക്ക് സീൽ ചെയ്തിരിക്കുന്നു. അവരുടെ ഭാഗത്ത് നിന്ന് തിരച്ചിൽ നടത്താൻ ആരും ഇല്ലായിരുന്നു. പ്രിൻസിപ്പൽ ഓഫീസർ മല്ലികാർജുൻ ഖാർഗെ വന്നെങ്കിലും പരിശോധനകൾ നടത്താതെ സ്ഥലം വിട്ടു. അംഗീകൃത വ്യക്തി ഹാജരാകുമ്പോൾ തിരച്ചിൽ അവസാനിപ്പിക്കുന്നതിന്, മുദ്ര പിൻവലിക്കും.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ന്യൂഡൽഹിയിലെ ഹെഡ് ഓഫീസിലും മറ്റ് 11 സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മകനും പാർട്ടി നേതാവുമായ രാഹുൽ ഗാന്ധിയെയും ഏജൻസി ഈ കേസിൽ ചോദ്യം ചെയ്തു.കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സീൽ ചെയ്തതോടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് പുറത്തും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.

Leave a Reply