ഇ.ഡി: ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. രാധാകൃഷ്‌ണനെ മാറ്റിയതിനു പിന്നില്‍ കേസിലെ മെല്ലെപ്പോക്കെന്നും പരാതി

0

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഇ.ഡി: ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. രാധാകൃഷ്‌ണനെ മാറ്റിയതിനു പിന്നില്‍ കേസിലെ മെല്ലെപ്പോക്കെന്നും പരാതി.
പ്രതി സ്വപ്‌ന സുരേഷ്‌ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ തുടര്‍നടപടി സ്വീകരിച്ചില്ല എന്നാണു വിമര്‍ശനം. മുഖ്യമന്ത്രി, മകള്‍, കെ.ടി. ജലീല്‍, എം. ശിവശങ്കര്‍ തുടങ്ങിയവര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണു സ്വപ്‌ന ഉന്നയിച്ചത്‌.
എന്നാല്‍, രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടന്നില്ലെന്നാണു പരാതി. താനുന്നയിച്ച ആരോപണത്തിന്റെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്‌ഥനു കൈമാറാന്‍ സ്വപ്‌നയും മടിച്ചു. ഇതോടെയാണു അന്വേഷണ ഉദ്യോഗസ്‌ഥനെ വിശ്വാസമില്ലെന്ന തരത്തില്‍ പ്രചാരണം വരാന്‍ ഇടയാത്‌.
അതേ സമയം, സ്‌ഥാനക്കയറ്റക്കിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഓഗസ്‌റ്റില്‍ പി. രാധാകൃഷ്‌ണനു ചെന്നൈയ്‌ക്കു സ്‌ഥലമാറ്റ ഉത്തരവു ലഭിച്ചതാണെന്നും കോവിഡും കേസന്വേഷണം തുടരുന്നുവെന്നതും കണക്കിലെടുത്ത്‌ ഉത്തരവു മരവിപ്പിക്കുകയായിരുന്നെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply