സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു; മുൻ പ്ലാനിങ് കമ്മിഷൻ അംഗത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

0

ന്യൂഡൽഹി: മുൻ പ്ലാനിങ് കമ്മിഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ(72) അന്തരിച്ചു. തിങ്കൾ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരൻ ഡോ. പ്രണബ് സെൻ അറിയിച്ചു.

ജെഎൻയുവിൽ അദ്ധ്യാപകനായിരുന്ന സെൻ, മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 2014 കാലത്ത് പ്ലാനിങ് കമ്മിഷൻ അംഗമായിരുന്നു. കമ്മിഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ ചെയർമാനും ആയിരുന്നു. 1985ൽ ജെഎൻയുവിൽ എത്തുന്നതിനു മുൻപ് സസക്‌സ്, ഓക്‌സ്ഫഡ്, കേംബ്രിജ്, എസെക്‌സ് സർവകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

Leave a Reply