അല്‍ബാഹയിൽ ഭൂകമ്പം; റിക്ടർ സ്‌കെയിലില്‍ 3.62 ഡിഗ്രി രേഖപ്പെടുത്തി

0

അല്‍ബാഹ: അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഇന്ന് ചെറിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ 9:34 നുണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലില്‍ 3.62 ഡിഗ്രി രേഖപ്പെടുത്തി.
ഭൂകമ്പം ഉണ്ടായ പ്രദേശത്ത് പരിശോധന നടത്താൻ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. 

Leave a Reply