പൊടിക്കാറ്റ് രൂക്ഷമായതതോടെ ദുബായിയിൽ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0

പൊടിക്കാറ്റ് രൂക്ഷമായതതോടെ ദുബായിയിൽ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ദുബായ് വേൾഡ് സെൻട്രൽ (അൽ മക്തൂം വിമാനത്താവളം) ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് ഇവ ഇറങ്ങിയത്.

മോ​ശം കാ​ലാ​വ​സ്ഥ വി​മാ​ന സ​ർ​വീ​സി​നെ ബാ​ധി​ച്ച​താ​യി ഫ്ലൈ ​ദു​ബാ​യി​യും അ​റി​യി​ച്ചു. ദു​ബാ​യി​യി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ങ്ങ​ളെ​യും ഇ​വി​ടെ ഇ​റ​ങ്ങേ​ണ്ട​വ​യെ​യും ബാ​ധി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു

Leave a Reply