മഴമഴയിൽ മുങ്ങി കൊച്ചി, നാല് ജില്ലകളിൽ കനത്ത മഴ

0

കൊച്ചി: നാല് ജില്ലകളിൽ കനത്ത മഴയാണ്. എറണാകുളം കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലാണ് മഴ.

മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങിയിരിക്കുകയാണ് കൊച്ചി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ, ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.

കൊച്ചിയിൽ കൊച്ചിയിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും ആണ്. കൊച്ചിയിൽ പനമ്പിള്ളി നഗറിലും എംജി റോഡിലും, ഹൈക്കോടതി ജംഗ്ഷനിലും നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും വലിയ വെള്ളക്കെട്ടാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ആളുകൾക്ക് എത്താൻ വലിയ വെള്ളക്കെട്ട് താണ്ഡേണ്ട അവസ്ഥയുമാണ്. കൊച്ചി -മധുര ദേശീയപാതയിലെ വരിക്കോലിയിലും വെള്ളക്കെട്ട് ഉണ്ടായി. അവിടെ തൊട്ടുമുകളിൽ തചേത്താഴത്ത് റോഡുകളിൽ കൂടി കുത്തിയൊലിച്ച് വെള്ളം വരികയാണ്.

രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്.

അതേസമയം കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയഘോഷയാത്രയും ആശങ്കയിലാണ്

Leave a Reply