മഹാത്മാഗാന്ധി സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ. രേഖ രാജ്

0

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ. രേഖ രാജ്. നിയമപ്രകാരം അപേക്ഷ സമർപ്പിച്ച് പൂർണ്ണ മാനദണ്ഡങ്ങൾ പാലിച്ച്, അക്കാദമിക യോഗ്യതയുടേയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്.

പ്രൊ​ബേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് സ്ഥി​ര ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷ​മു​ള്ള വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് രേ​ഖ രാ​ജ് പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട​ത് സ​ർ​വ​ക​ലാ​ശാ​ല​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട്‌​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​ന​മാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. നി​യ​മ​ന ന​ട​പ​ടി​ക​ളി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് റാ​ങ്ക് ലി​സ്റ്റി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി​നി നി​ഷ വേ​ല​പ്പ​ന്‍ നാ​യ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ അ​നു​വ​ദി​ച്ചാ​ണ് ഹൈ​ക്കോ​ട​തി വി​ധി.

നി​ഷ​യെ അ​സി. പ്ര​ഫ​സ​റാ​യി നി​യ​മി​ക്കാ​നും ജ​സ്റ്റീ​സ് പി.​ബി. സു​രേ​ഷ് കു​മാ​ര്‍, ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ വി​ധി​യി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here