പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ തള്ളി; വിവാദമായ ലോകായുക്ത ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

0

തിരുവനന്തപുരം: ഏറെ വിവാദമായ ലോകായുക്ത ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സഭയിൽ ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ലോകായുക്ത ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.ബില്ലിനെച്ചൊല്ലി മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ സഭയിൽ ഏറ്റുമുട്ടിയിരുന്നു. മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവർ ലോകായുക്ത ഭേദഗതി ബില്ലിനെതിരെ തടസവാദങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ ഇതിനെത്തള്ളികൊണ്ട് ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.

ലോകായുക്തയും ഉപലോകായുക്തയും ഒരുമിച്ചെടുത്ത തീരുമാനങ്ങൾ എങ്ങനെയാണ് എക്‌സിക്യൂട്ടിവിന് പരിശോധിക്കാൻ കഴിയുകയെന്ന വാദമാണ് പ്രതിപക്ഷം പ്രധാനമായും സഭയിൽ ഉയർത്തിയത്. 1998-ൽ ലോകായുക്ത നിയമം കൊണ്ടുവരുമ്പോൾ ലോക്പാൽ പോലുള്ള മാതൃകകൾ ഇല്ലായിരുന്നുവെന്ന് നിയമമന്ത്രി പി രാജീവ് സഭയിൽ വിശദീകരിച്ചു. ലോക്പാലിന് അനുസൃതമായ മാറ്റങ്ങൾ നിയമത്തിൽ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം.

ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ നിലനിൽക്കില്ലെന്നാണ് സ്പീക്കർ എം ബി രാജേഷും സഭയിൽ വ്യക്തമാക്കിയത്. ലോക്പാൽ നിയമത്തിന് അനുസൃതമായ മാറ്റമാണ് വരുത്തുന്നത്. ഭരണാനുസൃതവും നിയമാനുസൃതവുമായ ബിൽ ആണ് ഇത്. ഇത് മൂല നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ കൈക്കൊണ്ട നയപരമായ തീരുമാനമാണ്. ഓാർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ടെന്നും സ്പീക്കർ സഭയിൽ വിശദീകരിച്ചു.

Leave a Reply