ലോകായുക്ത ബില്ലില്‍ വിയോജിപ്പ് നേരത്തെ പറഞ്ഞു; നിലപാട് പരസ്യമാക്കാനില്ലെന്ന് വാദവും

0

തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ പാര്‍ട്ടി നിര്‍ദേശം പരസ്യമായി പറയാനില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐക്ക് നിലവിലെ ബില്ലില്‍ വിയോജിപ്പുണ്ടെന്നും അതു നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കാനം പറഞ്ഞു.

ബില്‍ സഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കും. ബില്‍ ബുധനാഴ്ച സഭയില്‍ വന്നാലും അന്ന് തന്നെ പാസാവില്ലെന്നും കാനം പറഞ്ഞു. ലോകായുക്ത ബില്ലില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം.

Leave a Reply