സംവിധായകൻ ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു

0

തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റ ‘അമ്മ ജാനകി എസ് നായർ (88)അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ.പരേതനായ ശിവരാമൻ നായരാണ് ഭർത്താവ്. മക്കൾ: ഷാജി കൈലാസ്, കൃഷ്ണകുമാർ (റോയ്)‌, ശാന്തി ജയശങ്കർ. മരുമക്കൾ: ചിത്ര ഷാജി, രതീഷ്, ജയശങ്കർ (പരേതൻ).

കുറച്ചു ദിവസമായി ഇവർ അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടൻതന്നെ ഷൂട്ടിങ് നിർത്തിവച്ച് ഷാജി കൈലാസും അണിയറ പ്രവർത്തകരും കുറവൻകോണത്തെ വീട്ടിലേക്കെത്തി. ജാനകിയമ്മയുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു. സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Leave a Reply