തിരുവനന്തപുരത്ത് കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; സ്റ്റോക്ക് ഉള്ളത് തമ്പാനൂർ ഡിപ്പോയിൽ മാത്രം; ഡീസൽ അടിക്കാൻ ബസുകളുടെ നീണ്ട നിര

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. സ്റ്റോക്ക് ഉള്ളത് തമ്പാനൂർ ഡിപ്പോയിൽ മാത്രമാണ്. ഡീസൽ അടിക്കാൻ ബസുകളുടെ നീണ്ട നിരയാണ്. നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്.

അതേസമയം ആലപ്പുഴയിൽ സർവീസുകൾ മുടങ്ങി, പ്രതിഷേധം ഭയന്ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ പമ്പ് അടച്ചുപൂട്ടി. ഡിപ്പോയിൽ രണ്ടു ദിവസമായി ഇന്ധനമില്ല. കഴിഞ്ഞ ദിവസം സർവീസുകൾ മുടങ്ങിയതിനെതിരെ യാത്രക്കാരും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു. ഇന്നലെയും ഇന്ധനമെത്തിയില്ല. തുടർന്നാണു പ്രതിഷേധം ഭയന്ന് പമ്പ് അടച്ചുപൂട്ടിയത്. ഡിപ്പോയിലെ ആകെ സർവീസ് 64 എണ്ണമാണ്. നാളെ 45 സർവീസുകൾ മാത്രം. പുതിയ സ്റ്റോക്ക് ഇന്ധനം ഇന്നു പുലർച്ചെ എത്തിയെങ്കിൽ മാത്രമേ ഈ സർവീസുകളും നടത്താനാകൂ

Leave a Reply