വെസ്റ്റിൻഡീസിനെതിരെ വേദി മാറിയിട്ടും വിജയകഥ തുടർന്ന് ഇന്ത്യ

0

ഫോർട്ട് ലോഡർഹിൽ (ഫ്ലോറിഡ) ∙ വെസ്റ്റിൻഡീസിനെതിരെ വേദി മാറിയിട്ടും വിജയകഥ തുടർന്ന് ഇന്ത്യ. യുഎസ് വേദിയായ ഫോ‍ർട്ട് ലോഡർഹില്ലിൽ നടന്ന നാലാം ട്വന്റി20യിൽ ഇന്ത്യ വിൻഡീസീനെ 59 റൺസിനു തോൽപിച്ചു. 5 മത്സര പരമ്പരയിൽ ഇതോടെ ഇന്ത്യയ്ക്ക് 3–1 ലീഡായി. പരമ്പരയിലെ 5–ാം മത്സരം ഇതേ വേദിയിൽ ഇന്നു നടക്കും. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.

സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 191, വിൻഡീസ് – 19.1 ഓവറിൽ 132ന് ഓൾഔട്ട്. 17 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ആവേശ് ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളത്തിൽ തകർത്തടിക്കാൻ കഴിഞ്ഞതാണു തുണയായത്. രോഹിത് ശർമ (16 പന്തിൽ 33) സൂര്യകുമാർ യാദവ് (14 പന്തിൽ 24) എന്നിവർ നൽകിയ മികച്ച തുടക്കം പിന്നാലെ വന്നവരും ഏറ്റെടുത്തു. ഋഷഭ് പന്തും (31 പന്തിൽ 44) സഞ്ജു സാംസണും (23 പന്തിൽ 30) ആണ് ഇന്ത്യൻ ഇന്നിങ്സിലെ മറ്റു ടോപ്സ്കോറർമാർ. അക്ഷർ പട്ടേൽ 8 പന്തിൽ 20 റൺസെടുത്ത് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ 190 കടത്തിയത്.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും വിൻഡീസിനെ കെട്ടഴിച്ചുവിടാതെ ഇന്ത്യൻ ബോളർമാർ പിടിച്ചുകെട്ടി. അർഷ്ദീപ് സിങ് (3.1 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ്) ആവേശ് ഖാൻ (17 റൺസിനു 2 വിക്കറ്റ്), അക്ഷർ പട്ടേൽ (48 റൺസിനു 2 വിക്കറ്റ്), രവി ബിഷ്ണോയി (27 റൺസിനു 2 വിക്കറ്റ്) എന്നിവർക്കെല്ലാം തിളങ്ങാൻ സാധിച്ചു. വിക്കറ്റു നേടിയില്ലെങ്കിലും 3 ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്തു ഭുവനേശ്വർ കുമാറും വെസ്റ്റിൻഡീസിനെ പിടിച്ചുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here