സി.എസ്‌.ഐ.ആറിന്റെ തലപ്പത്ത്‌ ആദ്യമായി വനിതാമേധാവി

0ന്യൂഡല്‍ഹി: കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ റിസര്‍ച്ചിന്റെ (സി.എസ്‌.ഐ.ആര്‍.) ഡയറക്‌ടര്‍ ജനറലായി മുതിര്‍ന്ന ശാസ്‌ത്രജ്‌ഞ നല്ലതമ്പി കലൈസെല്‍വി ചുമതലയേറ്റു. രാജ്യത്തെ 38 ഗവേഷണ സ്‌ഥാപനങ്ങളുടെ കണ്‍സോഷ്യത്തിന്റെ തലപ്പത്ത്‌ ആദ്യമായിയാണ്‌ ഒരു വനിതയെത്തുന്നത്‌.
ലിഥിയം അയോണ്‍ ബാറ്ററി ഗവേഷണ രംഗത്തെ പ്രമുഖയായ കലൈസെല്‍വി നിലവില്‍ തമിഴ്‌നാട്‌ കാരൈക്കുടിയിലെ സെന്‍ട്രല്‍ ഇലക്‌ട്രോകെമിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറാണ്‌. ഏപ്രിലില്‍ വിരമിച്ച ഷേഖര്‍ മാണ്ഡേയുടെ പിന്‍ഗാമിയായിട്ടാണ്‌ സി.എസ്‌.ഐ.ആറില്‍ ചുമതലയേറ്റത്‌. രണ്ടുവര്‍ഷത്തേക്കാണ്‌ നിയമനം.
സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ വകുപ്പ്‌ സെക്രട്ടറിയായും കലൈശെല്‍വി പ്രവര്‍ത്തിക്കും. 2019 ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ഇലക്‌ട്രോ-കെമിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ (സി.എസ്‌.ഐ.ആര്‍.-സി.ഇ.സി.ആര്‍.ഐ.) മേധാവിയായിനിയമിതയായിരുന്നു.
ഈ സ്‌ഥാനത്തും ആദ്യമെത്തുന്ന വനിതാ ശാസ്‌ത്രജ്‌ഞയായിരുന്നു അവര്‍. ഇതേ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എന്‍ട്രി ലെവല്‍ സയന്റിസ്‌റ്റായി ഗവേഷണ ജീവിതം ആരംഭിച്ചു.
തിരു-നെല്‍വേലി ജില്ലയി-ലെ അംബാസമുദ്രം സ്വദേശിനിയായ കലൈശെല്‍വി തമിഴ്‌ മീഡിയം സ്‌കൂളിലാണ്‌ പഠിച്ചത്‌. കലൈസെല്‍വിയുടെ 25 വര്‍ഷത്തിലേറെ നീണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി ഇലക്‌ട്രോ-കെമിക്കല്‍ പവര്‍ സിസ്‌റ്റങ്ങളിലാണ്‌ കഴിവ്‌ തെളിയിച്ചത്‌.
അവരുടെ ഗവേഷണ മേഖലകളില്‍ ലിഥിയം കൂടാ-തെ ലിഥിയം ബാറ്ററികള്‍, സൂപ്പര്‍കപ്പാസിറ്ററുകള്‍, ഊര്‍ജ്‌ജ സംഭരണത്തിനും ഇലക്‌ട്രോകാറ്റലിറ്റിക്‌ ആപ്ലി-ക്കേഷനുകള്‍ക്കുമായി വേസ്‌റ്റ്‌-ടു-വെല്‍ത്തിലേക്കു നയിക്കുന്ന ഇലക്‌ട്രോഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
കലൈശെല്‍വി നാഷണല്‍ മിഷന്‍ ഫോര്‍ ഇലക്‌ട്രിക്‌ മൊബിലിറ്റിയിലും പ്രധാന സംഭാവനകള്‍ നല്‍കി. അവരുടെ ക്രെഡിറ്റില്‍ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ്‌ പേറ്റന്റുകളും ഉണ്ട്‌.

Leave a Reply