സിപിഐ ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്

0

കൊച്ചി: കൊച്ചി വൈപ്പിനിൽ സിപിഎം പ്രവർത്തകർ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി പ്രിനിൽ ഉൾപെടെ അഞ്ചു സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സിപിഐ ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ് 1

ഞാറക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എ.പി പ്രിനിൽ പറഞ്ഞു. മോശം പരാമർശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

Leave a Reply