തിരുവല്ലയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി

0

പത്തനംതിട്ട: തിരുവല്ലയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി. പടിഞ്ഞാറെ വെൻപാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്‌സിജൻ തീർന്നുപോയെന്നാണ് പരാതി.

ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്‌സിജൻ സിലിണ്ടറിലെ ഓക്‌സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യ കേരളത്തിന് നാണക്കേടാണ് സംഭവം. വിശദ അന്വേഷണം ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് നടത്തും.

Leave a Reply