കോമൺവെൽത്ത് ഗെയിംസ്: വനിതകളുടെ റേസ് വാക്കിംഗിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി; അഭിനന്ദിച്ച് രാഷ്ട്രപതി; ബോക്‌സിംഗിൽ സുവർണ പ്രതീക്ഷയുമായി അമിത് പംഗൽ

0

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ റേസ് വാക്കിംഗിൽ ചരിത്ര നേട്ടം കുറിച്ച് പ്രിയങ്ക ഗോസ്വാമി. തന്റെ ഏറ്റവും മികച്ച സമയം കുറിച്ച പ്രിയങ്ക 43:38.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിനേട്ടം കുറിച്ച താരം രാജ്യത്തിനായി ഈ ഇനത്തിൽ ആദ്യ മെഡൽ നേടുന്ന താരമായി മാറി. 10000 മീറ്റർ മത്സരത്തിൽ വെള്ളി നേട്ടത്തോടെയാണ് പ്രിയങ്ക ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതായയത്.

പ്രിയങ്ക 43:38.83 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളിത്തിളക്കത്തിൽ എത്തിയത്. ഓസ്‌ട്രേലിയയുടെ ജെമീമ മോണ്ടാഗിനാണ്(42:34.30) ഈ ഇനത്തിൽ സ്വർണം. കെനിയയുടെ എമിലി വാമുസി ജിൽ(43:50.86) വെങ്കലം നേടി. റേസ് വാക്കിംഗിൽ പ്രിയങ്കക്കൊപ്പം മത്സരിക്കാനുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരമായ ഭാവ്ന ജാട്ട് 47:14.13 ഫിനിഷ് ചെയ്ത് എട്ടാമതായി. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷ വിഭാഗം 20 കിലോ മീറ്റർ റേസ് വാക്കിംഗിൽ വെങ്കലം നേടിയ ഹർമീന്ദർ സിംഗാണ് ഈ ഇനത്തിൽ മെഡൽ നേടിയ ആദ്യ പുരുഷ താരം.

വനിതകളുടെ റേസ് വാക്കിംഗിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടിയ പ്രിയങ്കയെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടിയതിലൂടെ പുതിയൊരു അധ്യായത്തിനാണ് പ്രിയങ്ക തുടക്കമിട്ടിരിക്കുന്നതെന്ന് രാഷ്ട്രപതി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

നേരത്തെ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളി നേടി അവിനാശ് സാബ്ലെ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾ ചേസിൽ രാജ്യം നേടുന്ന ആദ്യ മെഡലാണിത്.

പുരുഷ വിഭാഗം 51 കിലോ ഗ്രാം വിഭാഗം ബോക്‌സിംഗിൽ സുവർണ പ്രതീക്ഷയുമായി ഇന്ത്യയുടെ അമിത് പംഗൽ ഫൈനലിലെത്തി. വനിതകളുടെ 48 കിലോ ഗ്രാം വിഭാത്തിൽ നിതു ഗംഗസ്സും ഫൈനലിലെത്തി മെഡൽ പ്രതീക്ഷ സമ്മാനിച്ചിട്ടുണ്ട്.

ഗുസ്തിയിൽ 74 കിലോ വിഭാഗത്തിൽ ഫൈനലിലെത്തി ഇന്ത്യയുടെ നവീൻ വെള്ളി മെഡൽ ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ ചാർളി ബൗളിംഗിനെയാണ് നവീൻ മലർത്തി അടിച്ചത്. സ്‌കോർ 12-1. വനിതകളുടെ 4 ഗുണം 400 മീറ്റർ ഫൈനലിൽ ഹിമ ദാസും ദ്യുതി ചന്ദും ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ഫൈനലിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here