രാജസ്ഥാനിൽ പ്രതിഷേധവുമായി കോളജ് വിദ്യാർഥിനികൾ വാട്ടർടാങ്കിന് മുകളിൽ കയറി

0

രാജസ്ഥാനിൽ പ്രതിഷേധവുമായി കോളജ് വിദ്യാർഥിനികൾ വാട്ടർടാങ്കിന് മുകളിൽ കയറി. ജയ്പുരിലെ മഹാറാണി കോളജിലാണ് സംഭവം.

കോ​ള​ജ് ക്യാം​മ്പ​സി​നു​ള്ളി​ൽ ബാ​ങ്ക്, എ​ടി​എം മെ​ഷി​ൻ, ജിം ​എ​ന്നി​വ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ നി​ന്നും താ​ഴെ ഇ​റ​ങ്ങാ​ൻ കോ​ള​ജ് അ​ധി​കൃ​ത​രും പോ​ലീ​സും ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും വി​ദ്യാ​ർ​ഥി​നി​ക​ൾ വ​ഴ​ങ്ങി​യി​ല്ല.

തു​ട​ർ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ താ​ഴെ ഇ​റ​ങ്ങാ​ൻ ത​യാ​റാ​യ​ത്. അ​തേ​സ​മ​യം, രാ​ജ​സ്ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വാ​ട്ട​ർ​ടാ​ങ്കി​ന് മു​ക​ളി​ലും പ്ര​തി​ഷേ​ധ​വു​മാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ ക​യ​റി.

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി നീ​ട്ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, തീ​യ​തി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ വി​സ​മ്മ​തി​ച്ചു. ഇ​വ​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 26 നും ​വോ​ട്ടെ​ണ്ണ​ൽ ഓ​ഗ​സ്റ്റ് 27 നും ​ന​ട​ക്കും.

Leave a Reply