ഓഫിസർമാരുടെ പ്രകടനം വിലയിരുത്തി സ്ഥാനക്കയറ്റം നൽകുന്നതിനു സിവിൽ സർവീസ് മാതൃകയിലുള്ള പരിഷ്കാരം റെയിൽവേയിലും നടപ്പിലാക്കുന്നു

0

ഓഫിസർമാരുടെ പ്രകടനം വിലയിരുത്തി സ്ഥാനക്കയറ്റം നൽകുന്നതിനു സിവിൽ സർവീസ് മാതൃകയിലുള്ള പരിഷ്കാരം റെയിൽവേയിലും നടപ്പിലാക്കുന്നു. റിപ്പോർട്ടിങ് ഓഫിസറെ സഹപ്രവർത്തകർക്കും കീഴ്ജീവനക്കാർക്കും രഹസ്യമായി വിലയിരുത്താൻ അവസരമൊരുക്കി വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ട് (ആന്വൽ പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ട്–എപിഎആർ) നടപ്പാക്കുമെന്നു 18നു റെയിൽവേ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നടപ്പു വർഷംതന്നെ ഇതു നിലവിൽവരും.

ഓൺലൈനിലാണ് വിലയിരുത്തൽ. ഇതിനായുള്ള ലിങ്ക് കൈമാറും. വിലയിരുത്തൽ രഹസ്യമായി സൂക്ഷിക്കുമെന്നും മുൻവിധികളില്ലാതെ അഭിപ്രായങ്ങൾ കൈമാറണമെന്നും റെയിൽവേ ഉത്തരവിൽ അഭ്യർഥിക്കുന്നു. ഇതിനുശേഷം മൂന്നോ നാലോ അംഗങ്ങൾ ഉൾപ്പെട്ട സമിതി കൂടിയാലോചിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകണോ എന്നു തീരുമാനിക്കുമെന്നാണു സൂചന.

എന്നാൽ, എപിഎആർ സംവിധാനം പലരെയും വിആർഎസ് നൽകി പറഞ്ഞുവിടാൻ വഴിയൊരുക്കുമെന്ന് ആരോപണമുണ്ട്. നിലവിൽ 20,000 ഓഫിസർമാരുടെ ജോലിമികവ് ഇത്തരത്തിൽ വിലയിരുത്തലിനു വിധേയമാകുമെന്നു കണക്കാക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here