ഹൈക്കോടതി നിർദേശത്തിന് പിന്നാലെ കെഎസ്ആർടിസി പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

0

ഹൈക്കോടതി നിർദേശത്തിന് പിന്നാലെ കെഎസ്ആർടിസി പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗതമന്ത്രി, ഗതാഗത സെക്രട്ടറി എന്നിവർ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശമ്പളമടക്കമുള്ള വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യും.

നേരത്തേ, കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്യാനുള്ള 103 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ സർക്കാരിനു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അടുത്ത മാസം ഒന്നിനു മുമ്പ് തുക നൽകണമെന്നും കോടതി പറഞ്ഞു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാനുള്ള തുക കൈമാറാനാണ് നിർദ്ദേശം. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാവില്ലെന്നു കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതിയിൽ അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ധനസഹായം നൽകാത്തതെന്നും കെഎസ്ആർടിസി കോടതിയിൽ പറഞ്ഞിരുന്നു.

ശമ്പളം നൽകാൻ കെഎസ്ആർടിസി പത്തു ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here