ത്രിപുരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുഷ്പബന്ത കൊട്ടാരം ഇനി മ്യൂസിയം

0

കൊട്ടാരം
ത്രിപുരയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പുഷ്പബന്ത കൊട്ടാരം ദേശീയ മ്യൂസിയമായി ഉയർത്തുന്നു. 1917ൽ മഹാരാജ ബീരേന്ദ്ര കിഷോർ മാണിക്യ നിർമിച്ച കൊട്ടാരം ദേശീയ തലത്തിലുള്ള മ്യൂസിയമായും സാംസ്കാരികകേന്ദ്രമായും വികസിപ്പിക്കുന്നതിന് 40.13 കോടി രൂപ അനുവദിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പ്രണജിത് സിൻഹ റോയ് അറിയിച്ചു.

4.31 ഏക്കറിൽ മൂന്നു നിലകളാണ് കൊട്ടാരം. പ്രവേശനകവാടത്തിന് സമീപത്തെ സെക്രട്ടേറിയറ്റ് കെട്ടിടം ക്ലോക്ക് റൂം, കഫറ്റീരിയ, ലൈബ്രറി, സുവനീർ ഷോപ്പ് എന്നിവയായി മാറ്റും.
രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രവീന്ദ്രനാഥ ടാഗോർ ഒട്ടേറെ തവണ പുഷ്പബന്ത കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ട്. ടാഗോറിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെപൈതൃകം, ദേശീയഅന്തർദേശീയ ആർക്കൈവുകൾ എന്നിവയും പ്രദർശിപ്പിക്കും.1949ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചതിനുശേഷം കൊട്ടാരം ചീഫ് കമ്മിഷണറുടെ ബംഗ്ലാവായും തുടർന്ന് 2018 വരെ രാജ്ഭവനായും മാറ്റിയിരുന്നു. 2018ൽ രാജ്ഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here