ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു

0

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പരാതി കിട്ടിയാൽ ഉടൻ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവില്‍ പറയുന്നു.  
ഡിജിപിക്കും വനിത ശിശു വികസന വകുപ്പിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് മത വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

Leave a Reply