ഡൽഹി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

0

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഡൽഹിയിലെ പുതിയ എക്‌സൈസ് നയത്തിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മനീഷ് സിസോദിയയുടെ വസതിയ്ക്ക് പുറമെ ഡൽഹിയിലെ 20ഓളം ഇടങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.

അതേസമയം തന്റെ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് പ്രകടനം നടത്തുന്നവരെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും സിസോദിയ പറഞ്ഞു.

Leave a Reply