ധർമപുരിയിലെ ഭാരതമാതാ സ്മാരകത്തിന് കേട് വരുത്തിയ കേസിൽ ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്‍റും എംഎൽഎയുമായ കെ.പി. രാമലിംഗം അറസ്റ്റിൽ

0

ധർമപുരിയിലെ ഭാരതമാതാ സ്മാരകത്തിന് കേട് വരുത്തിയ കേസിൽ ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്‍റും എംഎൽഎയുമായ കെ.പി. രാമലിംഗം അറസ്റ്റിൽ.

ഓ​ഗ​സ്റ്റ് 11-ന് ​പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ രാ​മ​ലിം​ഗ​വും അ​നു​യാ​യി​ക​ളും സ്മാ​ര​ക​ത്തി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്തെ​ന്നും അ​നു​വാ​ദ​മി​ല്ലാ​തെ അ​ക​ത്ത് പ്ര​വേ​ശി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

എ​ന്നാ​ൽ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി സ്ഥ​ല​ത്തെ​ത്തി​യ നേ​താ​വും കൂ​ട്ട​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കി​യ​പ്പോ​ൾ കേ​ടു​പാ​ടു​ക​ളൊ​ന്നും വ​രു​ത്താ​തെ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

Leave a Reply