ബിജെപി മഹിളാ മോർച്ച നേതാവ് സുമാദേവി പാർട്ടി വിട്ടു

0

കൊല്ലം: ബിജെപി മഹിളാ മോർച്ച നേതാവ് സുമാദേവി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചു. 25 വർഷങ്ങൾ ആയി ബിജെപിയുടെ പ്രവർത്തക ആയിരുന്നു. മഹിളാ മോർച്ച കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്, പാർട്ടി ജില്ലാ സെക്രട്ടറി, മഹിളാ മോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് ആയും പ്രവർത്തിച്ചിരുന്നു. അതിനു ശേഷം ആണ് സംസ്ഥാന സമിതി അംഗം ആയത്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ചില സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കൾ കാണിക്കുന്ന അവഗണനയും മണ്ഡലത്തിലുള്ള പാർട്ടിയുടെ നേതാക്കളുടെ ഭാഗത്തു നിന്നുമുള്ള അവഗണനയും കുത്തിനോവിക്കലും കാരണമാണ് രാജി എന്നവർ രാജിക്കത്തിൽ വിശദീകരിക്കുന്നു. കുന്നത്തൂർ നിയോജക മണ്ഡലത്തിലുള്ള ചില സംസ്ഥാന – ജില്ലാ – മണ്ഡലം – നേതാക്കൾ സുമാദേവിയോട് കാണിക്കുന്ന അവഗണനയും പാർട്ടിയുടെ ഇപ്പോഴത്തെ സംവിധാനത്തിനോട് പൊരുത്തപ്പെട്ടു പോകാൻ കഴിയാത്തതു കൊണ്ടും ബിജെപിയുടെ സജീവ അംഗത്വവും നിലവിലുള്ള സംസ്ഥാന സമിതി അംഗത്വവും രാജി വെച്ചത് എന്ന് പ്രസ്താവനയിൽ സുമാദേവി പറഞ്ഞു

Leave a Reply