ബിജെപിയെ രാഷ്ട്രീയ സമ്മർദത്തിലാക്കി എൻഡിഎ വിടുമെന്ന് സൂചന നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

0

ബിജെപിയെ രാഷ്ട്രീയ സമ്മർദത്തിലാക്കി എൻഡിഎ വിടുമെന്ന് സൂചന നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാർ സംസാരിച്ചതായാണ് വിവരം.

ബിജെപിയുമായി തെറ്റിനിൽക്കുകയായിരുന്നു നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗങ്ങളിൽ നിതീഷ് കുമാർ പങ്കെടുത്തിയിരുന്നില്ല. ഇന്ന് നീതി ആയോഗ് യോഗത്തിൽനിന്നും നിതീഷ് വിട്ടുനിന്നിരുന്നു.

എൻഡിഎ മുന്നണി വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്ന് നിതീഷ് കുമാറിന് ബിഹാറിൽ സർക്കാർ രൂപീകരിക്കാനും സാധിക്കും. അതേസമയം നിതീഷിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പ്രതിപക്ഷ നീക്കം.

ജെഡിയുവിന്‍റെ എംപിമാരെ നിതീഷ് കുമാർ പാറ്റ്നയിലേക്ക് വിളിച്ചു. ഇതോടെ രാഷ്ട്രീയ സമ്മർദം ശക്തമാക്കിയിരിക്കുകയാണ് നിതീഷ്.

Leave a Reply