വേട്ടയാടപ്പെടുന്നത് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ഭാഗമായതിനാല്‍; ഉടന്‍ അറസ്റ്റു ചെയ്യപ്പെടുമെന്ന് സിസോദിയ

0

ന്യുഡല്‍ഹി: താന്‍ നടപ്പാക്കിയ മദ്യനയത്തില്‍ ഒരു അഴിമതിയുമില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തന്റെ വീട്ടില്‍ നടന്ന സിബിഐ പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ഭാഗമായതിനാലാണ് താന്‍ വേട്ടയാടപ്പെടുന്നത്. കെജ്‌രിവാളിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിക്കുകയാണ് കേസിന്റെ ലക്ഷ്യമെന്നും സിസോദിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന്‍ ഇപ്പോള്‍ ജയിലിലാണ്. 2-3 ദിവസത്തിനുള്ളില്‍ താനും അറസ്റ്റു ചെയ്യപ്പെടും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അടുത്ത 3-4 ദിവസത്തിനുള്ളില്‍ സിബിഐ അല്ലെങ്കില്‍ ഇ.ഡി തന്നെ അറസ്റ്റു ചെയ്യും. ഭയമില്ല. ഞങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും സിസോദിയ പറഞ്ഞു.

പൂര്‍ണ്ണമായും സുതാര്യമായാണ് ഡല്‍ഹിയിലെ മദ്യ നയം കഴിഞ്ഞ നവംബറില്‍ നടപ്പാക്കിയത്. അവരുടെ പ്രശ്‌നം അരവിന്ദ് കെജ്‌രിവാളാണ്. കെ്ജരിവാളിനെ തടയാന്‍ കൂടിയാണ് തന്റെ വീട്ടിലും ഓഫീസിലും നടന്ന പരിശോധനകള്‍. താന്‍ ഒരു അഴിമതിയും നടത്തിയിട്ടില്ല.

2024ലെ അടുത്ത തിരഞ്ഞെടുപ്പ് മോദിയും കെജ്‌രിവാളും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ തന്റെ വീട്ടില്‍ പരിശോധന നടത്തി സിബിഐ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലും പരിശോധന നടത്തി. വന്നവരെല്ലാം വലിയ ഉദ്യോഗസ്ഥരായിരുന്നു. മാന്യമായാണ് അവര്‍ പെരുമാറിയത്.. ഉന്നതരില്‍ നിന്നുള്ള ഉത്തരവാദണ് അവര്‍ പാലിച്ചത്. മാന്യമായി പെരുമാറിയതില്‍ അവരോട് തനിക്ക് നന്ദിയുണ്ട്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിബിഐയ്ക്കു പിന്നാലെ ഇ.ഡിയും സിസോദിയയ്‌്െക്കതിരെ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സിബിഐയോട് ഇ.ഡി റിപ്പോര്‍ട്ട് തേടി.

അതിനിടെ, സിസോദിയയുടെ വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥലംമാറ്റി.

Leave a Reply