‘എനിക്ക് ലിപ് ലോക്ക് തരാൻ സുന്ദരിമാർ ഇപ്പോഴും തയ്യാർ’; മീ ടൂ ആരോപണത്തെക്കുറിച്ച് അലൻസിയർ

0

മീ ടൂ ആരോപണം കത്തിക്കയറുന്ന സമയത്ത് നടൻ അലൻസിയറിനു നേരെയും ആരോപണം ഉയർന്നിരുന്നു. 2018ൽ ആയിരുന്നു സംഭവം. നടി ദിവ്യ ഗോപിനാഥ് ആണ് നടനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ‘ആഭാസം’ എന്ന സിനിമയുടെ ഭാഗമായിരിക്കെയാണ് നടൻ തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് ദിവ്യ പറഞ്ഞിരുന്നു. തുടക്കത്തിൽ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, അതിനുശേഷം നടി രംഗത്തുവരികയായിരുന്നു.

തനിക്കെതിരെ മീടൂ ആരോപണം ഉയർന്ന സാഹചര്യത്തെക്കുറിച്ച് അലൻസിയർ ഇപ്പോൾ ചില പരാമർശങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. തനിക്കെതിരെ മീടൂ ആരോപണം ഉയർന്നതോടു കൂടി, കേരളത്തിൽ മീടൂ ക്യാമ്പയിൻ അവസാനിക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. തന്റെ പ്രവർത്തി അഭിനേത്രിയെ ഏറെ വേദനിപ്പിച്ചു എന്ന് തോന്നിയതിനാൽ, അവരോടു നേരിട്ട് ക്ഷമ ചോദിച്ചു എന്നും അലന്സിയർ. എന്നാൽ മീടൂ പരമ്പര ആരംഭിച്ചതില്പിന്നെ അവർ അത് വീണ്ടും ഉയർത്തിക്കാട്ടുകയായിരുന്നു. നടി അന്ന് ‘അമ്മ’ സംഘടനയ്ക്കും ഡബ്ല്യൂസിസിക്കും പരാതി നൽകിയിരുന്നു.

സിനിമയിൽ ഇപ്പോഴും തനിക്കു ലിപ് ലോക്ക് ഉമ്മ തരാൻ നടിമാർ തയാറാണെന്ന് അലന്സിയർ. താൻ കുഴപ്പക്കാരനല്ല എന്ന് തോന്നിയതിനാലാണ് അത്. സുന്ദരിമാർ ഉമ്മ തരാൻ തയാറാണ് എന്ന് ഒരു അഭിമുഖത്തിൽ അലന്സിയർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here