പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമം; തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി കിണറ്റില്‍ ചാടി

0

തിരുവനന്തപുരം: പൊലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി കിണറ്റില്‍ ചാടി. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിലായിരുന്നു പ്രതി.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിബിന്‍ കിണറ്റില്‍ ചാടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണക്കായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെ തിരുവനന്തപുരം പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. പ്രതിയെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോഴാണ് ജിബിന്‍ കിണറ്റില്‍ ചാടിയത്.

പൊലീസ് അനുയിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ സ്വയം കരയ്ക്ക് കയറിയെങ്കിലും വീണ്ടും കിണറ്റില്‍ ചാടുമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി. മോഷണം, കഞ്ചാവ് വില്‍പ്പന അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജിബിന്‍. ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply