സ്വർണക്കടയിൽ മുളകുപൊടി വിതറി മോഷണശ്രമം

0

സ്വർണക്കടയിൽ മുളകുപൊടി വിതറി മോഷണശ്രമം. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി പട്ടിക്കരയിൽ വാടകക്ക് താമസിക്കുന്ന പൂവ്വാറ്റിൽ ചിറയിൽ വീട്ടിൽ ലിസിയാണ് (45) പിടിയിലായത്.
കൈപ്പറമ്പ് മിറാക്കിൾ ഗോൾഡ് എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെ കടയിലേക്ക് കയറിവന്ന സ്ത്രീ കടയുടമയുടെ മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നു. ഈ സമയം ഉടമ ലെനിൻ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

മു​ള​കു​പൊ​ടി തു​ട​ച്ച് ക​ട​യി​ൽ നി​ന്ന് പു​റ​ത്തു ക​ട​ന്ന് ലെ​നി​ൻ മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ട​യു​ടെ പു​റ​ത്തേ​ക്ക് ക​ട​ന്ന സ്ത്രീ​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പേ​രാ​മം​ഗ​ലം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റി അ​ട​ക്കാ​നും മ​റ്റു​മു​ള്ള സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് പി​ടി​യി​ലാ​യ സ്ത്രീ ​പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Leave a Reply