പിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചു; കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ അംഗപരിമിതൻ്റെ ആത്മഹത്യാശ്രമം

0

കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. പിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അംഗപരിമിതനായ വടകര തട്ടോളിക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാശ്രമം നടത്തിയത്.

ശ​രീ​ര​ത്തി​ല്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ശ്ര​മം. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​യാ​ളെ ത​ട​യു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യാ​ണ് പ്ര​ശാ​ന്ത് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

Leave a Reply