പട്ടാപകൽ തോക്കുചൂണ്ടി മോഷണ ശ്രമം; തടയാൻ നോക്കിയ പൊലീസുകാർക്ക് നേരെയും ഭീഷണി

0

തിരുവന്തപുരം: നഗരത്തിൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. രണ്ടംഗ സംഘം മഞ്ഞ നിറത്തിലുളള ആക്ടീവിലാണ് എത്തിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതികളെ തടയാൻ നോക്കിയ പൊലീസുകാരനെയും അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ടംഗ സംഘം ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടച്ചിട്ട വീടീന്റെ വാതിൽ തുറന്ന് അക്രമികൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ ലാൽ, ഇവരോട് കാര്യം തിരക്കി. ഇതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ ലാൽ സംഘത്തിന്റെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഉടനെ സ്കൂട്ടറിന് പിറകിലിരിക്കുകയായിരുന്നയാൾ ബാഗിൽ നിന്നും തോക്ക് പുറത്തെടുക്കുകയായിരുന്നുവെന്നാണ് ലാൽ പറയുന്നത്. ഹിന്ദി സംസാരിക്കുന്നവരാണ് ഇരുവരും.

സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഉടൻ പൊലീസ് സംഘത്തിന് വേണ്ടി നഗരത്തിൽ അലർട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടേതാണ് സ്കൂട്ടറെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ആക്ടീവ ശ്രീകണഠേശ്വരത്ത് വെച്ച് ഒരു പൊലീസുകാരൻ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Leave a Reply