കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം

0

കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ബസിനു നേരെ കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയതു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വ​ന്ന ബ​സി​ലെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സ​നൂ​പി​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മാ​ണ്ഡ്യ​യി​ൽ വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് ബ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്.

സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം ആ​ദ്യം ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ ബ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു.

Leave a Reply