കോട്ടയത്ത് വീണ്ടും ഭീതി പടർത്തി തെരുവുനായ ആക്രമണം

0

കോട്ടയം: കോട്ടയത്ത് വീണ്ടും ഭീതി പടർത്തി തെരുവുനായ ആക്രമണം. വെള്ളൂരിൽ രാവിലെ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയത്ത് ഇക്കഴിഞ്ഞ 18ാം തിയതിയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു . വൈക്കം തലയോലപ്പറമ്പിൽ രണ്ട് സ്ത്രീകളടക്കം ഏഴു പേർക്ക് ആണ് അന്ന് കടിയേറ്റത്. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട് . ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിനും ആണ് കടിയേറ്റത് . മറ്റ് അഞ്ച് പേ‍ര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്ക്.

തെരുവിലെ മറ്റ് നായകളെയും വളർത്തു നായകളെയും ഈ നായ കടിച്ചു. നാട്ടുകാര്‍ ഓടിച്ച നായ പിന്നീട് വാഹനമിടിച്ച് ചത്തു. തലയോലപ്പറമ്പിലെ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. നേരത്തെ രണ്ട് ആഴ്ചമുമ്പ് വൈക്കത്ത് പേവിഷമബാധയേറ്റ മറ്റൊരു നായ നിരവധി നായകളെ കടിച്ചിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഈ നായയുമെന്നാണ് സംശയിക്കുന്നത്

Leave a Reply