ലോകപ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം

  0

  ലോകപ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്ക് ഷടാക്വ ഇന്‍സ്റ്റിറ്റിയൂഷനിലെ വേദിയിലായിരുന്നു ആക്രമണം. സദസിന് റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെ പാഞ്ഞടുത്ത അക്രമി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
  കുത്തേറ്റ് നിലത്തു വീണ റുഷ്ദിക്ക് ചടങ്ങില്‍ പങ്കെടുത്തിരുന്നവര്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലേക്കു മാറ്റി. നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
  1988 ല്‍ പുറത്തിറങ്ങിയ ”സറ്റാനിക് വേഴ്‌സസ്” എന്ന പുസ്തകമാണ് സല്‍മാന്‍ റുഷ്ദിയെ വിവാദങ്ങളുടെ തോഴനാക്കിയത്. മതനിന്ദ ആരോപിച്ച് പുസ്തകത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ഇറാന്‍ ഭരണകൂടം റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 1998 ല്‍ ഇറാന്‍ ഭരണകൂടം ഈ മതശാസന (ഫത്വ) നടപ്പാക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നു വ്യക്തമാക്കി.
  ഇന്ത്യന്‍ വംശജനായ റുഷ്ദി ബ്രിട്ടീഷ് പൗരനാണെങ്കിലും രണ്ടു പതിറ്റാണ്ടിലേറെയായി യു.എസിലാണ് താമസം.
  1981 ല്‍ പുറത്തിറങ്ങിയ ”മിഡ്‌െനെറ്റ് ചില്‍ഡ്രന്‍” എന്ന കൃതിക്ക് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

  Leave a Reply