ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിൻറെ ദുരൂഹ മരണത്തിൽ വീണ്ടും ട്വിസ്റ്റ്

0

പനാജി : ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിൻറെ ദുരൂഹ മരണത്തിൽ വീണ്ടും ട്വിസ്റ്റ്. സൊണാലി നേരത്തെ അറസ്റ്റിലായ മാനേജരിൽ ഒരാളുടെ ഭാര്യയാണെന്നുള്ള രേഖകൾ പൊലീസിന് ലഭിച്ചു.

അതേസമയം ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ഗോവയിലെ ക്ലബ്ബിന്റെ ഉടമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ് പിടിയിലായത്. ക്ലബ്ബിന്റെ ശുചിമുറിയിൽ നിന്ന് മയക്കുമരുന്നും പോലീസ് കണ്ടെടുത്തു. ക്ലബിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ഉടമയെ അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 22ന് സഹായികളായി സുധീർ സാഗ്വാനും സുഖ്വീന്ദർ വാസിക്കുമൊപ്പം ഗോവയിലെത്തിയ സൊണാലി നോർത്ത് ഗോവയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഹൃദയസ്തംഭനമാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്.

എന്നാൽ സഹായികൾക്കെതിരെ ഫോഗട്ടിന്റെ സഹോദരൻ ആരോപണം ഉയർത്തിയതോടെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സൊണാലിക്ക് പ്രതികൾ മയക്കുമരുന്ന് നൽകിയെന്ന് ഗോവ പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പം സൊണാലി പബ്ബിനുള്ളിൽ മുടന്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ രണ്ട് പേരേയും ഗോവ പോലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഭൂതാൻ ഗ്രാമത്തിലാണ് സൊണാലി സിംഗ് ഫോഗട്ട് ജനിച്ചത്. ഹിസാറിലെ ഹരിതയിലെ സഞ്ജയ് ഫോഗട്ടിനെയാണ് അവർ വിവാഹം കഴിച്ചു.

2016 ഡിസംബറിൽ സൊണാലി മുംബൈയിലായിരുന്നപ്പോൾ തന്റെ ഫാമിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ സഞ്ജയ് മരിച്ചിരുന്നു. ഏഴുവയസ്സുള്ള ഒരു മകളാണ് സൊണാലിക്കുള്ളത്. സൊണാലിയുടെ മൂത്ത സഹോദരി വിവാഹം ചെയ്തരിക്കുന്നത് സഞ്ജയുടെ ജ്യേഷ്ഠനെയാണ് .

എട്ട് വർഷം മുമ്പ് ദൂരദർശനിൽ അവതാരകയായിട്ടാണ് അവർ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. നവാബ് ഷായുടെ ഭാര്യയായി അഭിനയിച്ച സീ ടിവിയിലെ ജനപ്രിയ സീരിയൽ അമ്മയിൽ അവൾക്ക് ഒരു ശ്രദ്ധേയ വേഷം ലഭിച്ചു. ഇന്ത്യ-പാക് വിഭജനത്തെ ആസ്പദമാക്കിയുള്ളതായിരുന്നു സീരിയൽ.

ആദംപൂരിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നോമിനിയായി പ്രഖ്യാപിച്ചതിന് ശേഷം സോഷ്യൽ മീഡിയയിലും സൊണാലി ജനപ്രിയയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here