ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം

0

ന്യൂഡെൽഹി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. വാഹനങ്ങളിലെത്തിയ ഭീകര സംഘമാണ് സിആർപിഎഫ് സംഘത്തിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ജവാന് പരിക്കേറ്റിട്ടുണ്ട്. അനന്തനാഗിലെ ബിജ്‌ബേഹരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന് പരിക്ക് പറ്റി. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭീകരർക്കായി പോലീസും സിആർപിഎഫും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഇന്നലെ പുലർച്ചെയാണ് രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.ഇതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിഷാന്ത് കുമാ‍ർ എന്നിവർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.

Leave a Reply