കണ്ണൂരിൽ വീണ്ടും ഉരുൾ പൊട്ടി; നെടുമ്പോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിൽ; മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ്

0

കണ്ണൂർ: നെടുമ്പോയിൽ ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ. ഏലപ്പീടികയ്ക്ക് സമീപം വനത്തിലും ഉരുൾ പൊട്ടി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുകയാണ്. പുഴയോരത്തുള്ളവർ ജാഗ്രത നിർദേശം നൽകി. നെടുമ്പോയിൽ മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നെടുമ്പൊയില്‍ ചുരത്തില്‍ ഇന്നലെയും മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. ഈ ഭാഗത്ത് മൂന്നാഴ്ച മുമ്പ് ഉരുള്‍ പൊട്ടി മൂന്ന് പേരാണ് മരിച്ചത്.
വടക്കന്‍ കേരളത്തില്‍ പെയ്ത ശക്തമായ മഴയില്‍ ഇന്നലെ പലയിടത്തും മലവെള്ള പാച്ചിലും ഉരുള്‍ പൊട്ടുകയും ചെയ്തു. കോഴിക്കോട് പുല്ലുവാ പുഴയില്‍ ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണില്‍ വെള്ളം കയറി. വിലങ്ങാട് പാലവും മുങ്ങി. കണ്ണവം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചിലിന് വഴിവെച്ചതായാണ് സംശയം. ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ ശക്തമായ കാറ്റില്‍ ഈ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. കൂത്തുപറമ്പ് മാനന്തവാടി ചുരം പാതയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

Leave a Reply