കുട്ടനാട്ടില്‍ വീണ്ടും മടവീഴ്‌ച: രണ്ടു വീടുകള്‍ തകര്‍ന്നു

0

കുട്ടനാട്‌: ജലനിരപ്പില്‍ നേരിയ കുറവുണ്ടായെങ്കിലും കുട്ടനാട്ടില്‍ ഇന്നലെ രണ്ടു പാടങ്ങളില്‍ മട വീണു. രണ്ടു വീടുകള്‍ തകര്‍ന്നു. ചമ്പക്കുളം കൃഷി ഭവന്‍ പരിധിയില്‍പ്പെട്ട 160 ഏക്കര്‍ വിസ്‌തീര്‍ണ്ണമുള്ള മൂലേപ്പള്ളിക്കാട്‌ പാടശേഖരത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ്‌ മട വീണത്‌.
വിതയ്‌ക്കാനുള്ള തയാറെടുപ്പിലായിരുന്നു കര്‍ഷകര്‍. മട വീണ ഭാഗത്തുണ്ടായിരുന്ന നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീട്‌ തകര്‍ന്നു. കഴിഞ്ഞ അഞ്ച്‌ പ്രാവശ്യമായി തുടര്‍ച്ചയായി ഇവിടെ മട വീഴുന്നുണ്ട്‌.
കഴിഞ്ഞ ദിവസം മടവീണ ചെമ്പടി ചക്കന്‍കരി പാടത്തിനോട്‌ ചേര്‍ന്നുള്ള 150 ഏക്കര്‍ വരുന്ന ചക്കന്‍കരി അറുനൂറ്റും പാടത്തും ഇന്നലെ മടവീണു. വിതച്ചു 50 ദിവസം പ്രായമായ നെല്‍ച്ചെടികളാണ്‌ നശിച്ചത്‌. ഇവിടെ മട വീണ ഭാഗത്തുണ്ടായിരുന്ന ചമ്പക്കുളം പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡ്‌ കവിതാഭവന്‍ ജയകുമാറിന്റെ വീടിനും സാരമായ നാശമുണ്ടായി.

Leave a Reply