മൊബൈലിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ അനിയൻ ജ്യേഷ്ഠനെ അടിച്ച് കൊലപ്പെടുത്തി

0

പാലക്കാട്: മൊബൈലിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ അനിയൻ ജ്യേഷ്ഠനെ അടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം. മുളയൻകാവ് നടയ്ക്കൽ വീട്ടിൽ സൻവർ സാബു (40) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈലിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ഷക്കീർ മരക്കഷ്ണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു. സൻവർ ബാബു ഉച്ചത്തിൽ പാച്ച് വെച്ചപ്പോൾ ശബ്ദം കുറയ്ക്കാൻ ഷക്കീർ ആവശ്യപ്പെട്ടു. തുടർന്ന് തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലെത്തുകയുമായിരുന്നു

Leave a Reply