മധ്യപ്രദേശിൽ സർക്കാർ ക്ലാർക്കിന്‍റെ വസതിയിൽ നിന്ന് സാന്പത്തിക തട്ടിപ്പ് അന്വേഷണ സംഘം കണക്കിൽപ്പെടാത്ത 85 ലക്ഷം രൂപ കണ്ടെത്തി

0

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ക്ലാർക്കിന്‍റെ വസതിയിൽ നിന്ന് സാന്പത്തിക തട്ടിപ്പ് അന്വേഷണ സംഘം കണക്കിൽപ്പെടാത്ത 85 ലക്ഷം രൂപ കണ്ടെത്തി. റെയ്ഡിനിടെ അന്വേഷണവിധേയനായ ക്ലാർക്ക് വിഷദ്രാവകം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മ​ധ്യ​പ്ര​ദേ​ശ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ യു​ഡി ക്ലാ​ർ​ക്കാ​യ ഹി​റോ കെ​സ്‌വാ​നി​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കെ​സ്നി‌വാനി​യു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

റെയ്ഡിനായി പോലീസ് കെസ്‌വാനിയുടെ ആഢംബര ഫ്ലാറ്റിലെത്തിപ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കാൻ മുതിരുകയും ചെയ്തിരുന്നു. ഈ ശ്രമങ്ങൾ വിഫലമായതോടെയാണ് കെസ്‌വാനി റെയ്ഡിനിടെ ശുചിമുറയിൽ കയറി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

50,000 രൂ​പ മാ​സ ശ​ന്പ​ളം കെ​സ്‌വാ​നി​ക്ക് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​വ​ക​ക​ളു​ണ്ടെ​ന്നും ഭാ​ര്യ​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അ​വ​യെ​ല്ലാം അ​ഹി​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ന്പാ​ദി​ച്ച​താ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply