ബംഗളൂരുവിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0

ബംഗളൂരുവിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.എച്ച്എസ്ആർ ലേഔട്ട് ഫസ്റ്റ് സ്റ്റേജിലെ വീട്ടിലാണ് 83 കാരിയായ ജയശ്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്.നാലുനിലകളുള്ള ഇവരുടെ വീട്ടിൽ മറ്റു മൂന്നു നിലകളും വാടകയ്ക്ക് നൽകിയിരിക്കുകയാണ്.നേരം വെളുത്തിട്ടും ഇവരെ പുറത്ത് കാണാത്തതിനാൽ വാടകക്കാരിൽ ഒരാൾ വന്ന് നോക്കിയപ്പോഴാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടനെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി മരണം സ്ഥീരികരിക്കുകയുമായിരുന്നു.ഞായറാഴ്‌ച്ച രാവിലെയോടെയാണ് സംഭവം.വീട്ടുടമസ്ഥയെ കാണാത്തതിനാൽ വാടകക്കാരിൽ ഒരാൾ അന്വേഷിച്ചെത്തുകയായിരുന്നു.ഇവർ വീടിനകത്തേക്ക് കയറിയപ്പോൾ ജയശ്രീ ഹാളിൽ അനക്കമില്ലാതെ കിടക്കുന്നതാണ്് കണ്ടത്.ഉടൻ തന്നെ മറ്റ് അയൽവാസികളെയും വിവരം അറിയിച്ചു.പൊലീസെത്തി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ ഉൾപ്പടെ വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടതായി കണ്ടെത്തി.

ജയശ്രീയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ വീട്ടിൽ വാതിലോ ജനലോ ഒന്നും തകർക്കപ്പെടാത്തത് മോഷണത്തിന് പിന്നിൽ ഇവർക്ക് പരിചയമുള്ള ആരോ ആണെന്ന നിഗമനത്തിലേക്കാണ് പൊലീസിനെ കൊണ്ടുചെന്നെത്തിക്കുന്നത്.വിട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും ഗുണനിലവാരം കുറവായതിനാൽ പ്രയോജനമുണ്ടായില്ല.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

അതേസമയം ഇവർക്ക് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായും ഇതിനെത്തുടർന്ന് ഇവരുടെ വീടിനു സമീപം ബീറ്റ് പൊലീസിനെ നിയോഗിക്കുകയും ചെയ്തിരുന്നു.എങ്കിലും കൊലപാതകം തടയാനായില്ല.ഇതൊക്കെയാണ് ഇവർക്ക് പരിചയമുള്ള ആരോ ആണ് കൃത്യത്തിന് പിന്നിലെന്ന നിഗമനത്തിൽ പൊലീസ് എത്താനുള്ള പ്രധാന കാരണം.മരണത്തിന് പിന്നാലെ ഒളിവിൽപ്പോയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് മരിച്ചതിനു ശേഷം ജയശ്രീ ഒറ്റയ്ക്കായിരുന്നു താമസം. 2 ആൺമക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ വേറെ വീട്ടിലുമാണ്. 4 നിലകളുള്ള വീടിന്റെ 3 നിലകളും വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.തങ്ങളെത്ര നിർബന്ധിച്ചാലും അമ്മ തങ്ങൾക്കൊപ്പം വന്നു താമസിക്കാൻ തയ്യാറായിരുന്നിലെന്ന് ഒരു മകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അന്വേഷണത്തിന് നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രഥമദൃഷ്ട്യാ ഇത് മോഷണം മാത്രം ലക്ഷ്യം വച്ചുള്ള കൊലപാതകമാണെന്നും കമ്മീഷ്ണർ സി കെ ബാബ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here