‘എല്ലാകാലത്തും പാര്‍ട്ടി ഓരോ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരുന്നു; എല്ലാം ഭംഗിയായി നിറവേറ്റും’; സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ലെന്നും എം വി ഗോവിന്ദന്‍

0

തിരുവനന്തപുരം: സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ട്

നിലവില്‍ എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദന്‍. മന്ത്രി സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞ് മാറി. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ അദ്ദേഹത്തെ ചെന്നെയിലേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

Leave a Reply