പ്രൈവറ്റ് പിജി പരീക്ഷയിലെ കൂട്ടതോൽവിയ്ക്ക പിന്നാലെ എം ജി സർവകലാശാലയ്ക്കെതിരെ പ്രധിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്

0

കോട്ടയം: പ്രൈവറ്റ് പിജി പരീക്ഷയിലെ കൂട്ടതോൽവിയ്ക്ക പിന്നാലെ എം ജി സർവകലാശാലയ്ക്കെതിരെ പ്രധിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. പുനർമൂല്യ നിർണയത്തിന്റെ ചെലവ് സർവകലാശാല തന്നെ വഹിക്കണമെന്നും, 91% വിദ്യാർത്ഥികൾ പരാജയപ്പെട്ടിട്ടും നടപടി ഒന്നും സ്വീകരിക്കാത്ത സർവകലാശാല നയം തെറ്റാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

എന്നാൽ, കൃത്യതയില്ലാത്ത പരീക്ഷകളും, മൂല്യ നിർണയവും മൂലം 970 വിദ്യാർത്ഥികൾ കോഴ്‌സ് തന്നെ ഉപേക്ഷിച്ച അവസ്ഥയാണ് നിലവിലുള്ളത്. 2019ൽ അഡ്മിഷൻ എടുത്ത പിജി പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചപ്പോഴാണ് കൂട്ടത്തോൽവിയുടെ കണക്ക് പുറത്ത് വന്നത്. 3017 പേർ എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോൾ ജയിച്ചത് 269 പേർ മാത്രം. എംഎസ്‌സി മാത്‌സ് പരീക്ഷയിൽ രണ്ട് സെമസ്റ്ററിലും ഒരാൾ പോലും ജയിച്ചില്ല. എംകോമിൽ 2390 പേർ പരീക്ഷ എഴുതിയപ്പോൾ ജയിച്ചത് വെറും 141 വിദ്യാർത്ഥികൾ. തുടർന്ന് മൂല്യ നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

ജയിക്കുമെന്ന് കരുതിയ വിഷയങ്ങളിലാണ് പലർക്കും അപ്രതീക്ഷിത തോൽവി ഉണ്ടായത്. 8 ഉം, 9 ഉം വിഷയങ്ങലാണ് മിക്കവരും പരാജയപ്പെട്ടിരിക്കുന്നത്. അതിനാൽ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാൻ വലിയ തുക വേണ്ടി വരും. പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കേണ്ട തീയതി ഇന്നലെ അവസാനിച്ചതോടെ പ്രതിഷേധം ശക്തമാക്കാൻ ആണ് വിദ്യാർഥികളുടെ തീരുമാനം

Leave a Reply