പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ പിഡബ്ല്യുഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സ്ഥലം മാറ്റം

0

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ പിഡബ്ല്യുഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സ്ഥലം മാറ്റം. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഓഫീസില്‍ ഇല്ലാതിരുന്ന എഞ്ചിനീയറെയാണ് സ്ഥലം മാറ്റിയത്.

പൂ​ജ​പ്പു​ര അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ മം​മ്ദ​യെ എ​റ​ണാ​കു​ള​ത്തേ​ക്കാണ് സ്ഥ​ലം മാ​റ്റി​യ​ത്. അ​നു​മ​തി ഇ​ല്ലാ​തെ ഓ​ഫീ​സി​ല്‍ നി​ന്നും വി​ട്ടു​നി​ന്നു​വെ​ന്ന് ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഓ​ഫീ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ത്തു​ന്നി​ല്ലെ​ന്ന നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു മന്ത്രിയുടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന.

പൂ​ജ​പ്പു​ര​യി​ലെ പൊ​തു​മ​രാ​മ​ത്ത് ബി​ല്‍​ഡിം​ഗ് വി​ഭാ​ഗം അ​സി.​എ​ഞ്ചി​നീ​യ​റു​ടെ ഓ​ഫീ​സി​ലാ​ണ് ഓ​ഗ​സ്റ്റ് 29ന് ​മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ മ​ന്ത്രി എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ് ഓഫീസിൽ ​ഉണ്ടാ​യി​രു​ന്ന​ത്.

അ​സി.​എ​ഞ്ചി​നി​യ​റും ഓ​വ​ര്‍ സി​യ​റും അ​വ​ധി​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും രേ​ഖ​ക​ളൊ​ന്നും ത​ന്നെ ഓ​ഫി​സി​ല്‍ ഇ​ല്ലാ​യി​രു​ന്നു. അ​റ്റ​ഡ​ന്‍​സ് ബു​ക്കോ മൂ​വ്‌​മെന്‍റ് ര​ജി​സ്‌​റ്റോ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ചീ​ഫ് എ​ഞ്ചി​നീ​യ​റോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ന്ത്രി ആ​വ​ശ്യ​പെ​ടു​ക​യാ​യി​രു​ന്നു.

Leave a Reply