പന്തളത്തിന് പിന്നാലെ കുളനടയിലും ബി.ജെ.പിയിൽ തമ്മിലടി

0

കുളനട: ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിലെ സ്ഥിരംസമിതി യോഗത്തിൽ ബി.ജെ.പി അംഗങ്ങളുടെ കൈയാങ്കളി.പഞ്ചായത്ത് പ്രസിഡന്‍റ് ചിത്തിര സി. ചന്ദ്രനും ഒന്നാം വാർഡ് അംഗവും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ ഐശ്വര്യ ജയചന്ദ്രനും തമ്മിലാണ് രൂക്ഷമായ വാക്തർക്കവും ബഹളവുമുണ്ടായത്.
ബഹളത്തിനിടയിൽ പഞ്ചായത്ത് പ്രസിഡന്‍റ്ചിത്തിര സി. ചന്ദ്രൻ ബോധരഹിതയായി വീണു. പ്രസിഡന്‍റിനെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാസങ്ങളായി പ്രസിഡന്‍റും ബി.ജെ.പി അംഗങ്ങളും തമ്മിൽ പടലപ്പിണക്കത്തിലാണ്. വെള്ളപ്പൊക്ക സമയത്ത് വാർഡുകളിൽ അനൗൺസ്മെന്‍റ് വാഹനം വിട്ടതിനെ ചൊല്ലിയാണ് പ്രശ്നം ഉണ്ടായത്. പ്രസിഡന്‍റ് പഞ്ചായത്തിൽ വരാറില്ലെന്നും ആരോപണമുണ്ട്.
ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സനും കൗൺസിലർമാരും തമ്മിൽ തർക്കം മൂത്ത് ഭരണത്തെതന്നെ ബാധിക്കുന്ന തരത്തിലെത്തിനിൽക്കുമ്പോഴാണ് ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിലും പാർട്ടിക്കുള്ളിലെ ഉൾപ്പോര് പരസ്യമായത്.

Leave a Reply