ആറുമാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു താഴെയെത്തി

0

കൊച്ചി ആറുമാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു താഴെയെത്തി. നിലവിൽ 94 ഡോളറാണ് ബ്രെന്റ് ക്രൂഡ് നിരക്ക്. റഷ്യയുക്രെയ്ൻ സംഘർഷത്തെ തുടർന്നു ഫെബ്രുവരിയിൽ 100 ഡോളറിനു മുകളിലേക്കു കുതിച്ച ക്രൂഡ് വില ആദ്യമായാണ് ഇത്രയും താഴുന്നത്.

ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കുന്നതാണ് പെട്ടെന്നു വില താഴാനുള്ള കാരണം. എന്നാൽ ഇന്ത്യയിൽ ഇതിനനുസരിച്ച് ഇന്ധനവിലയിൽ മാറ്റം വരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിൽ ഇന്ധന നിരക്കിൽ മാറ്റം വന്നിട്ടില്ല.

Leave a Reply