ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും

0

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചിരുന്നു. അതിനാൽ പ്ലേയിങ് ഇലവനിൽ മാറ്റത്തിന് സാധ്യതയില്ല. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും അഫ്ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.

ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ 106 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ പവർപ്ലേയിൽ 83 റൺസടിച്ച് അതിവേഗം വിജയത്തിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. പവർപ്ലേക്ക് പിന്നാലെ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെയും(18 പന്തിൽ 40) വിജയത്തിനരികെ ഇബ്രാഹിം സർദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാൻ കൂടുതൽ നഷ്ടങ്ങളില്ലാതെ 59 പന്തുകൾ ബാക്കിനിർത്തി ലക്ഷ്യത്തിലെത്തി. 28 പന്തിൽ 37 റൺസുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സർദ്രാനും പുറത്താകാതെ നിന്നു. സ്‌കോർ ശ്രീലങ്ക 19.4 ഓവറിൽ 105ന് ഓൾഔട്ട്, അഫ്ഗാനിസ്ഥാൻ ഓവറിൽ 10.1 ഓവറിൽ 106-2.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറിൽ 105 റൺസിന് ഓൾഔട്ടായിരുന്നു. 38 റൺസെടുത്ത ഭാനുക രജപക്‌സയാണ് ലങ്കയുടെ ടോപ് സ്‌കോറർ. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖി 3.4 ഓവറിൽ 11 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ക്യാപ്റ്റൻ മുഹമ്മദ് നബി നാലോവറിൽ 14 റൺസിനും മുജീബ് ഉർ റഹ്മാൻ നാലോവറിൽ 24 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here